ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ ‘സേഫ് കോറിഡോര്‍’ പദ്ധതി

ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ സേഫ് കോറിഡോര്‍ പദ്ധതി. പാലക്കാട് മോട്ടോര്‍ വാഹന വകുപ്പിന്റെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍വര്‍ത്തനമാരംഭിച്ചു. ശബരിമലയിലേക്ക് ഇതര സംസ്ഥാനത്ത് നിന്നും തീര്‍ഥാടകരെത്തുന്ന പ്രധാന പാതകളില്‍ പലതും പാലക്കാട് വഴിയാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിത യാത്രയെന്ന ലക്ഷ്യവുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പട്രോളിംഗും ഏര്‍പ്പെടുത്തിയത്.

കണ്‍ട്രോള്‍ റൂം ജില്ലാ കലക്ടര്‍ ഡി ബാലമുരളി ഉദ്ഘാടനം ചെയ്തു. പട്രോളിംഗ് വാഹനങ്ങള്‍ ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം ഫ്‌ലാഗ് ഓഫ് ചെയ്തു. വാളയാര്‍ – വാണിയമ്പാറ ദേശീയ പാത, ഗോപാലപുരം- പാലക്കാട്, ഗോവിന്ദാപുരം- വടക്കഞ്ചേരി , പാലക്കാട് – ഒറ്റപ്പാലം – പട്ടാമ്പി റോഡുകളില്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും. ആംബുലന്‍സ്, റിക്കവറി വാഹനങ്ങള്‍, വര്‍ക്ക്‌ഷോപ്പ് സൗകര്യങ്ങള്‍, ആവശ്യമെങ്കില്‍ പകരം വാഹനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കും.

ക്യാമറ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് അമിത വേഗം പരിശോധിക്കും. അതിര്‍ത്തി കടന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് റോഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യും. റോട്ടറി ക്ലബ് പാലക്കാട് ഈസ്റ്റുമായി സഹകരിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് സേഫ് കോറിഡോര്‍ പദ്ധതി നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News