സംസ്ഥാന സ്‌കൂള്‍ കായിക മേള: 153.33 പോയിന്റുമായി പാലക്കാട് മുന്നില്‍

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മൂന്നാം ദിനം 153.33 പോയിന്റുമായി പാലക്കാടിന്റെ മുന്നേറ്റം.129.33 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 84.33 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.മൂന്നാം ദിനത്തില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയില്‍ 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയ വയനാടിന്റെ പ്രകടനം ഉള്‍പ്പെടെ അഞ്ച് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്.

എറണാകുളത്തെ ബഹുദൂരം പിന്നിലാക്കി പാലക്കാട് മേധാവിതം ഉറപ്പിക്കുന്നതാണ് മൂന്നാം ദിനം മേളയില്‍ കണ്ടത്. 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ച വച്ച മികച്ച പ്രകടനം ആണ് പാലക്കാടന്‍ കുതിപ്പിന് കരുത്ത് പകര്‍ന്നത്.
സ്‌കൂളുകളില്‍ കല്ലടി സ്‌കൂളും കോത മംഗലം മാര്‍ ബേസിലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.മൂന്നാം ദിനം അഞ്ച് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നപ്പോള്‍ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണം മണിപ്പൂര്‍ സ്വദേശിയും ഇരിഞ്ഞാലാക്കുട എന്‍ എച്ച് എസ് എസ് താരവുമായ വാന്‍ മയൂം മുക്രം സ്വന്തമാക്കി.

സബ് ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടം,ലോങ്ങ് ജമ്പ്,80 മീറ്റര്‍ ഹഡില്‍സ് ഇനങ്ങളിലാണ് വാന്‍ മയൂം മുക്രമിന്റെ ട്രിപ്പിള്‍ നേട്ടം. പാലക്കാടിന്റെ സൂര്യജിത്തും റിജോയും ചാന്ദ്‌നിയും മേളയുടെ മൂന്നാം ദിനം ഡബിള്‍ തികച്ചു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 റിലേയില്‍ വയനാട് ജില്ലയുടെ താരങ്ങള്‍ 18 വര്‍്ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി,സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കട്ടിപ്പാറ സ്‌കൂളിലെ നന്ദന ശിവദാസ് ,ജൂനിയര്‍ ഗേള്‍സ് ഹാമര്‍ ത്രോയില്‍ ഏറണാകുളത്തിന്റെ ബ്ലസി ദേവസ്യ ,സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കോഴിക്കോടിന്റെ താലിത സുനില്‍ ,സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ഹെനിന്‍ എലിസബത് എന്നിവരാണ് റെക്കോര്‍ഡുകള്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News