ജിഎസ്ടി കോമ്പന്‍സേഷനായി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 1600 കോടി; കുടിശ്ശിക നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു: തോമസ് ഐസക്

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍.

ജിഎസ്ടി കോമ്പന്‍സേഷനായി കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കാനുള്ളത് 1600 കോടി രൂപയാണ് ഈ തുക ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല.

അംഗീകൃത വായപാ അടങ്കല്‍ 6500 കോടി കേന്ദ്രം ഇതുവരെ തന്നിട്ടില്ല. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം ഇതാണെന്നും എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും സ്ഥാനത്തെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പദ്ധതി ചിലവില്‍ സര്‍വകാല റെക്കോര്‍ഡാണ് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത് കഴിഞ്ഞ വര്‍ഷം ഈ സമയം 33.9 ശതമാനം മാത്രമായിരുന്നു പദ്ധതി ചിലവെങ്കില്‍ ഈ വര്‍ഷം ഇതുവരെ ചെലവഴിച്ചത് 43.03 % ആണ്.

യുഡിഎഫ് സര്‍ക്കാരിട്ട കുടിശ്ശിക തീര്‍ത്ത് ക്ഷേമ പെന്‍ഷനും കരാറുകാരുടെ പണവും തീര്‍ത്തതാണോ പ്രതിപക്ഷം ആരോപിക്കുന്ന ധൂര്‍ത്തെന്നും ധനമന്ത്രി ചോദിച്ചു.

പ്രതിപക്ഷം രാഷ്ട്രീയം മറക്കരുതെന്നും കേന്ദ്രത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തതെന്തെന്നും ധനമന്ത്രി ചോദിച്ചു.

യുഡിഎഫ് കാലത്തെ പല പ്രവര്‍ത്തികളും പാലാരിവട്ടം പാലം പോലെയാണെന്നും എസ്റ്റിമേറ്റ് തുകയ്ക്ക് പുറത്ത് വൈസ് എസ്റ്റിമേറ്റിലേക്ക് പോയ മുഴുവന്‍ പ്രവൃത്തികളും പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ഉള്ള പണം കാര്യക്ഷമമായി ചെലവാക്കുന്ന സര്‍ക്കാരാണിത്. യുഡിഎഫ് അഞ്ച് വര്‍ഷം പറഞ്ഞ കാര്യത്തില്‍ അടയിരിക്കുകയായിരുന്നു എന്നാല്‍ അതല്ല എല്‍ഡിഎഫ് സ്വീകരിച്ച സമീപനം സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ഉത്തേജക പാക്കേജ് നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.

സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തെ ക്ഷേമ പ്രവര്‍ത്തനങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കില്ലെന്നും അതിനുളള ധനകാര്യ മാനേജ്‌മെന്റ് ധനവകുപ്പ് നടത്തുന്നുണ്ടെന്നും തോമസ് ഐസക് സഭയില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News