മനുഷ്യനും പ്രകൃതിയും ചൂഷണ വിധേയമായ കാലഘട്ടം വരും തലമുറയക്ക് വെല്ലുവിളി  ;വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി മലയാളിയായ അന്നമ്മ ട്രൂബ് രചിച്ച ‘Why I am an organic farmer ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം പ്രസ്‌ക്ലബില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭാഷയെ സ്‌നേഹിക്കുന്നത് പരിസ്ഥിതിയെ സ്‌നേഹിക്കുന്നതിന് തുല്യമാണ്. മലയാളികളുടെ പ്രധാന ആഘോഷമായ ഓണത്തില്‍പോലും ഈ സന്ദേശമാണ് ഒളിഞ്ഞിരിക്കുന്നത്. വാമനനെ ഒരു നല്ല കര്‍ഷകനായും മഹാബലിയെ ഭൂമിയായും കാണാന്‍ പഠിക്കണം. പുരുഷന് തന്റെ ഭാര്യയില്‍ ആറ് ഋതുക്കള്‍ കാണാന്‍ കഴിയണം, അതിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ട എന്ന് എന്റെ അച്ഛനായ വയലാര്‍ ഏന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്.

കെഎസ്ആര്‍ടിസി എംഡി; എം പി ദിനേശ് പുസ്തകം ഏറ്റുവാങ്ങി. കോട്ടയം പ്രസ്സ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. രാജു ആനിക്കാട് പുസ്തകം പരിചയപ്പെടുത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. അന്നമ്മ ട്രൂബ് , പാലക്കാട് കര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍പേഴ്‌സന്‍ നിര്‍മ്മല ദിനേശ്, ഡോക്ടര്‍ സക്കറിയ താമരശ്ശേരി എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here