ഐഐടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് അധികൃതര്‍

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. സമരം വിജയമായുരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അന്വേഷണത്തിന് ആഭ്യന്തര സമിതി രൂപീകരിക്കും ഡയറക്ടര്‍ എത്തിയാല്‍ ഉടന്‍ ഇതില്‍ തീരുമാനം ഉണ്ടാവുമെന്നും എല്ലാ വകുപ്പുകളിലും പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്നും ഡീന്‍ ഉറപ്പ് നല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ ആത്മഹത്യയില്‍ അധ്യാപകനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന പിതാവിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഫാത്തിമയുടെ ആത്മഹത്യയില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News