കശ്മീര്‍, ജെഎന്‍യു, ഫാത്തിമ വിഷയങ്ങളില്‍ ഇടതു എംപി മാരുടെ പ്രതിഷേധം രാജ്യ സഭ 2 മണിവരെ പിരിഞ്ഞു

എളമരം കരീം, കെ.കെ.രാഗേഷ്, ബിനോയ് വിശ്വം എന്നീ ഇടതു എംപി മാരുടെ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം കാരണം രാജ്യ സഭ 2 മണിവരെ നിര്‍ത്തിവച്ചു.

കാശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചു എളമരം കരീമും ജെഎന്‍യു വിഷയം കെ. കെ. രാഗേഷ്, ബിനോയ് വിശ്വം എന്നിവരും സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

സഭ ആരംഭിച്ചപ്പോള്‍ തന്നെ 3 അടിയന്തിരപ്രമേയ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച അധ്യക്ഷന്‍ വെങ്കയ്യ നായിഡു അവയ്ക്കുള്ള അവതരണാനുമതി നിഷേധിക്കുന്നതായി പറഞ്ഞു മറ്റ് അജണ്ടകളിലേക്കു കടന്നു.

ഇതേതുടര്‍ന്ന് ഉണ്ടായ പ്രതിഷേധം കാരണമാണ് സഭ 2 മണിവരെ നിര്‍ത്തിവച്ചത്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച പോലും അനുവദിക്കാതെയുള്ള ഇത്തരം നടപടികള്‍ അത്യന്തം പ്രതിഷേധാത്മകമാണെന്ന് ഇടതു എംപി മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News