ശബരിമല മണ്ഡലകാലത്തേക്ക് താല്‍ക്കാലിക ഡ്രൈവറന്മാരെ നിയമിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് ഹൈക്കോടതിയുടെ അനുമതി.

ദിവസകൂലി അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടതെന്നും മുന്‍പരിചയവും യോഗ്യതയുമുള്ള വരെ മാത്രമേ പരിഗണിക്കാവൂവെന്നും കോടതി പറഞ്ഞു.

പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും സീനിയോരിറ്റി അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാമെന്നും എന്നാല്‍ പിരിച്ചുവിട്ട എം പാനല്‍ഡുകാരെ നിയമിക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്.

ജനുവരി 31 വരെ മാത്രമാണ് താല്‍ക്കാലികമായി നിയമിക്കുന്നവരുടെ കാലാവധി. കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്