കൊച്ചി: മണ്‌ഡല ‐ മകരവിളക്ക്‌ തീർത്ഥാടന കാലത്ത്‌ സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക്‌ കടത്തിവിടാമെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സ്വകാര്യവാഹനങ്ങൾ പമ്പയിൽ തീർത്ഥാടകരെ ഇറക്കി തിരികെ നിലയ്‌ക്കലിലെത്തി പാർക്ക്‌ ചെയ്യണം. പമ്പയിലോ, പമ്പ ‐ നിലയ്‌ക്കൽ റോഡരികിലോ വാഹനപാർക്കിങ് അനുവദിക്കാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മാസ പൂജ കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ പമ്പയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ അനുവദിച്ചിരുന്നു.

ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇങ്ങനെ ചെയ്തത്. ഇത് തുടരാനാണ്‌, സർക്കാർ അനുമതി തേടിയത്‌. നിലയ്ക്കലിൽ 11,000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.