ഇരുചക്രവാഹനത്തിൽ പിൻസീറ്റ‌് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമെന്ന് കോടതി

ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും എത്രയും വേഗം ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. നാലു വയസിനു മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ.

കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തീയ്യറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒമ്പത് മുതൽ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News