മലപ്പുറത്ത് വ്യാജ കമ്പനികള്‍ രൂപീകരിച്ച് വന്‍ ജിഎസ്ടി തട്ടിപ്പ്

മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. വ്യാജ കമ്പനികള്‍ രൂപീകരിച്ചാണ് നൂറ്റി അമ്പതിലധികം കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. മുതല്‍ മുടക്കില്ലാതെ ബിസിനസ് തുടങ്ങാമെന്ന് വാഗ്ദാനം നല്‍കി കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സംഘമാണ് വലയിലായത്.

വളാഞ്ചേരി സ്വദേശികളില്‍നിന്ന് ജിഎസ്ടി രജിസ്ട്രേഷനാവശ്യമായ രേഖകള്‍ സംഘം ശേഖരിച്ചു. ഇതുപയോഗിച്ച് കേരളത്തിനകത്തും പുറത്തും ഓരോ കമ്പനികള്‍ തുടങ്ങിയതായി രേഖയുണ്ടാക്കി. ഒരു കമ്പനിയില്‍നിന്ന് മറ്റൊന്നിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തെന്ന് വ്യാജ രേഖയുണ്ടാക്കി. ഈ ബില്ലുകളില്‍ ഇതിന്റെ അഞ്ചു ശതമാനം ജിഎസ്ടി തുക ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു.

മാസങ്ങളായി നികുതി ഇനത്തില്‍ തിരിച്ചടവൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് ജി എസ് ടി രജിസ്ട്രേഷനെടുത്തവരെ സമീപിച്ചത്. തട്ടിപ്പ് നടന്നത് ഇവര്‍പോലും മനസ്സിലാക്കുന്നത് അപ്പോഴാണ്. ഇതിനകം പലരില്‍നിന്നായി പണം തട്ടിയെടുത്തു
മുഖ്യപ്രതി പൊന്നാനി സ്വദേശി റാഷിദ് റഫികിനെ തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് പോലിസ് പിടികൂടിയത്.

രണ്ടാം പ്രതി ഫൈസല്‍ നാസറും കസ്റ്റഡിയിലുണ്ട്. ഇവരുടെ പൊന്നാനിയിലെ വീടുകളില്‍ പോലിസ് പരിശോധന നടത്തി. മറ്റു സംസ്ഥാനങ്ങളില്‍ നേരത്തേ സമാനമായ തട്ടിപ്പ് പിടികൂടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News