ജെഎന്‍യു സമരം 23-ാം ദിവസത്തിലേക്ക്; പന്‍തുണയുമായി അധ്യാപകരും രംഗത്ത്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്‌ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകർ രംഗത്തെത്തി.

നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ യോഗം ചേരും. വിദ്യാർഥി സമരം ചൊവ്വാഴ്‌ചയും തുടരും. സമരം ഇന്ന് 23-ാം ദിവസത്തിലേക്ക് കടന്നു.

വിദ്യാര്‍ഥികള്‍ തിങ്കളാഴ്‌ച പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ്‌ ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയും പൊലീസ് മർദിച്ചു.

ഇതിനിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മാനവവിഭശേഷി മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് വിദ്യാര്‍ഥി യൂണിയനുമായും ജെഎന്‍യു അധികൃതരുമായും ഹോസ്റ്റല്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തും. വിദ്യാര്‍ഥികൾ തിങ്കളാഴ്ച മാനവവിഭവ ശേഷി മന്ത്രാലയത്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News