മദ്രാസ് ഐഐടിയില്‍ 13 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 20 വിദ്യാര്‍ഥികള്‍

ആത്മഹത്യ തുടര്‍ക്കഥയാകുന്ന മദ്രാസ് ഐഐടിയില്‍ 13 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 20 വിദ്യാര്‍ഥികള്‍. രാജ്യത്തെ എട്ട് ഐഐടികളില്‍ 10 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തതും മദ്രാസിലാണ് 10 പേര്‍. മരിച്ചവരില്‍ ഏറെയും എംടെക്, ബിടെക്, ഇന്റഗ്രേറ്റഡ് ഡിഗ്രി വിദ്യാര്‍ഥികളും. ഈ വര്‍ഷം ഫാത്തിമ ലത്തീഫ് ഉള്‍പ്പെടെ നാലു വിദ്യാര്‍ഥികള്‍ മദ്രാസ് ഐഐടിയില്‍ ആത്മഹത്യചെയ്തു. ഇതില്‍ ഒരാള്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്.

മരിച്ചവരില്‍ കൂടുതലും ആന്ധ്രയില്‍നിന്നുള്ളവരാണ് നാലുപേര്‍. തൊട്ടുപിന്നില്‍ മലയാളികളും തമിഴരുമാണ് മൂന്നുപേര്‍ വീതം. ഏഴുപേര്‍ എംടെക്കുകാരാണ്. മരിച്ചവരില്‍ ഏറെയും 18നും 26നും ഇടയില്‍ പ്രായമുള്ളവര്‍. 2006ല്‍ ആന്ധ്ര സ്വദേശി ഭൂജന്‍ റാവു (24), 2008ല്‍ തമിഴ്നാട്ടുകാരന്‍ ശങ്കര്‍ പെരുമാള്‍ (24), തെലങ്കാന സ്വദേശി ആര്‍ സന്ദീപ് (26), 2011ല്‍ തമിഴ്നാട്ടുകാരന്‍ ഗൗരിശങ്കര്‍ (36), 2012ല്‍ തെലങ്കാന സ്വദേശി മാനസ മെരുഗു (22), 2015ല്‍ ആന്ധ്രക്കാരന്‍ നരേന്ദ്രകുമാര്‍ റെഡ്ഡി (23), 2019ല്‍ ഉത്തര്‍പ്രദേശുകാരന്‍ ഗോപാല്‍ ബാബു (26) എന്നിവരാണ് ജീവനൊടുക്കിയ എംടെക്കുകാര്‍.

2015ല്‍ ആത്മഹത്യ ചെയ്ത ബിടെക് വിദ്യാര്‍ഥിയായ രാഹുല്‍ പ്രസാദ് (22), 2018ല്‍ ഇന്റഗ്രേറ്റഡ് എംഎ വിദ്യാര്‍ഥി ഷാഹുല്‍ കോര്‍മാത് എന്നിവരാണ് ഫാത്തിമ ലത്തീഫിനെ കൂടാതെ മരിച്ച മലയാളികള്‍. ഇന്റഗ്രേറ്റഡ് എംഎ വിദ്യാര്‍ഥികളായ തെലങ്കാന സ്വദേശി വി അനൂപ് (26), ആന്ധ്ര സ്വദേശി നിതിന്‍ കുമാര്‍ റെഡ്ഡി (24) എന്നിവര്‍ 2011ലാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശുകാരന്‍ ബിടെക് വിദ്യാര്‍ഥി കുല്‍ദീപ് യാദവ് (19) 2012ലും രാജസ്ഥാന്‍ സ്വദേശി അക്ഷയ് കുമാര്‍ മീന (18) 2013ലും ജീവനൊടുക്കി.

പോസ്റ്റ് ഡോക്ടറല്‍ ഫെലോ പുതുച്ചേരി സ്വദേശിനി മഹേശ്വരി (34)യും സ്പൗസ് ഓഫ് ഫാക്കല്‍റ്റി തമിഴ്നാട് സ്വദേശി വിജയലക്ഷ്മി(47)യും ആത്മഹത്യ ചെയ്തത് 2016ലാണ്. ജാര്‍ഖണ്ഡ് സ്വദേശിയായ പിഎച്ച്ഡി വിദ്യാര്‍ഥി രഞ്ജനാകുമാരി മരിച്ചത് (25) ഈ വര്‍ഷം. ഇന്റഗ്രേറ്റഡ് ഡിഗ്രി വിദ്യാര്‍ഥി റുഷിക് കോറാപത (26), എംടെക് വിദ്യാര്‍ഥി ഉത്തര്‍പ്രദേശുകാരന്‍ ഗോപാല്‍ ബാബു എന്നിവരും മരണത്തില്‍ അഭയം തേടിയതും ഈ വര്‍ഷം.

ബിടെക് വിദ്യാര്‍ഥി ആന്ധ്രക്കാരനായ രാഘവേന്ദ്ര (20) മരണത്തിനു കീഴടങ്ങിയത് ഐഐടി അധികൃതര്‍ യഥാസമയം ചികിത്സ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ്. ഫാക്കല്‍റ്റിയായ കര്‍ണാടക സ്വദേശി ഡോ. അദിതി സിംഹ (48)യും കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News