സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം; സ്‌കൂളുകളില്‍ മാര്‍ ബേസില്‍

63-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് കിരീടം. എറണാകുളത്തെ പിന്തള്ളിയാണു നേട്ടം. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റ് കരസ്ഥമാക്കി. 2016ന് ശേഷം പാലക്കാട് ആദ്യമായാണ് കായിക മേളയില്‍ ഒന്നാമതെത്തുന്നത്.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാംപ്യന്‍മാരായി. മാര്‍ ബേസിലിന് 62 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് കല്ലടി എച്ച്എസ്എസിന് 58 പോയിന്റ് ലഭിച്ചു. സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരംപാറയ്ക്കാണ് മൂന്നാം സ്ഥാനം. 32.33 പോയിന്റാണ് കോഴിക്കോട് നിന്നുള്ള സ്‌കൂള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News