തിരക്കുകള്‍ മറന്ന് സ്വസ്ഥമായ ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിനായി വിനോദയാത്രകളാണ് പലരും തിരഞ്ഞെടുക്കുന്നതും. എന്നാല്‍ ശാന്തമായി ജീവിക്കാന്‍ വില്യം-കേറ്റ് ദമ്പതികള്‍ അഞ്ചേക്കര്‍ കാടിനു നടുവില്‍ ഒരു വീട് തന്നെ നിര്‍മിച്ചു. ന്യൂസിലന്‍ഡുകാരാണ് ഈ ദമ്പതികള്‍.
വൈഹെക് ദ്വീപിലെ ന്യൂസിലാന്‍ഡ് ബുഷ് പ്രോപ്പര്‍ട്ടിയിലാണ് വില്ല്യം-കേറ്റ് ദമ്പതികളുടെ ഈ മനോഹരഗൃഹം സ്ഥിതി ചെയ്യുന്നത്. ഇവരുടെ വീട്ടിലേക്കെത്തുന്നവരുടെ കണ്ണില്‍ ആദ്യം പതിയുക ചുറ്റുമുള്ള ഹരിതാഭവും ശാന്തവുമായ അന്തരീക്ഷമാണ്.
മുള്‍പടര്‍പ്പിനാല്‍ അലങ്കരിച്ച പാതയിലൂടെ നടന്നടുക്കുമ്പോള്‍ പുറംലോകത്തിന്റെ സമ്മര്‍ദം തികച്ചും ഇല്ലാതായി മനസ് ഫ്രീയാകും. ഈ പാത അവസാനിക്കുന്നിടത്ത് മനോഹരമായ കോണിപ്പടികള്‍ രൂപപ്പെടുത്തിയിട്ടുമുണ്ട്.
ഈ ചെറിയ വീടിനുള്ളില്‍ ദമ്പതികള്‍ക്ക് ആവശ്യമായതെല്ലാം ഉണ്ട്. സുഖപ്രദമായ ഒരു ലോഞ്ച്, ഫംഗ്ഷണല്‍ ഡിസൈനര്‍ അടുക്കള, കമ്പോസ്റ്റിംഗ് ടോയ്ലറ്റ് ഉള്ള വലിയ കുളിമുറി, ധാരാളം സംഭരണ ഇടം, ഉയരമുള്ള മരങ്ങള്‍ക്കിടയിലുള്ള ആകാശത്തേക്ക് നോക്കുന്ന സ്കൈലൈറ്റ് ഉള്ള മനോഹരമായ സ്ലീപ്പിങ് ലോഫ്റ്റും രൂപപ്പെടുത്തിയിട്ടുണ്ട്.
കാര്യക്ഷമമായ വിന്യാസമാണ് അകത്തളങ്ങള്‍ സ്ഥലം ഉപയുക്തമാക്കുന്നത്. ഇവിടെവച്ച് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. ആ കുഞ്ഞിനു വേണ്ടി ഓഫിസ് സ്പേസിനോട് ചേര്‍ന്ന് ഒരു നഴ്സറിയും അവര്‍ ഡിസൈന്‍ ചെയ്തു.
ചെറിയ ലൈബ്രറിയും പാര്‍ട്ടി ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വലിയ വീടിനെ അപേക്ഷിച്ച് ചെറിയ വീട്ടില്‍ താമസിക്കുന്നത് ജീവിതം കുറച്ചു കൂടി കാര്യക്ഷമമാക്കാനും സുഖകരമാക്കാനും സഹായിക്കുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

Get real time update about this post categories directly on your device, subscribe now.