വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്സുകള്‍ സര്‍വകലാശാലകള്‍ ആരംഭിക്കണം: മുഖ്യമന്ത്രി പിണറായി

വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്സുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്ക് ആവശ്യമായവരെ ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായെന്നും അതിന് മാറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സര്‍വകലാശാലയില്‍ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാര്‍ത്ഥം മറ്റൊരു സര്‍വകലാശാലയില്‍ സെമസ്റ്റര്‍ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്കായി നിരവധി വിദേശ രാജ്യങ്ങളില്‍ നിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ നഴ്സിംഗ് കോളേജുകളില്‍ ഇംഗ്ളീഷിനു പുറമെ മറ്റു വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാന സര്‍വകലാശാലകളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണമെന്ന നിര്‍ദ്ദേശം യോഗത്തിലുണ്ടായി. സിലബസ് പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണം. വിദൂര പഠനത്തിനും റഗുലര്‍ പഠനത്തിനും ഒരേ സിലബസ് ആക്കണമെന്നും. ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നല്‍കണമെന്നും ചര്‍ച്ച ഉയര്‍ന്നു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം യു.ജി.സി മാനദണ്ഡമനുസരിച്ചാകണം. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള 150 പഠന ദിവസങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.

സര്‍കലാശാലകളില്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം.കൂടാതെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സുകള്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി.വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലെ കോളേജുകളിലും സര്‍വകലാശാലകളിലും ആകര്‍ഷിക്കാന്‍ ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തണം.

അന്തര്‍ദ്ദേശീയ നിലവാരമുള്ള ഹോസ്റ്റലുകളും ഇതിന്റെ ഭാഗമായി വരണം. സര്‍വകലാശാലകളിലെ പ്ലേസ്മെന്റ് സെല്ലുകള്‍ ശക്തിപ്പെടുത്തണമെന്നും. ചില മേഖലകളിലെങ്കിലും ഓണ്‍ലൈന്‍ കോഴ്സുകള്‍ സര്‍വകലാശാലകള്‍ ആരംഭിക്കണം നിര്‍ദ്ദേശമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News