സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് ഡോക്ടർമാരുടെ സൂചന പണിമുടക്ക്. സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ രാവിലെ 8 മുതൽ 10 വരെ ഒ.പി ബഹിഷ്കരിക്കും.

തുടർന്ന് ഡിഎംഇയുടെ ഓഫീസിന് മുന്നിലും, വിവിധ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ ഓഫീസിന് മുന്നിലും ധർണ്ണയും പ്രകടനവും നടത്തും.

അത്യാഹിത വിഭാ​ഗം, ഐസിയു, ലേബർ റൂം, അത്യാഹിത ശസ്ത്രക്രിയകൾ മറ്റ് അത്യാഹിത വിഭാ​ഗത്തെ സമരത്തിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.

ശമ്പള പരിഷ്കരണം ആവിശ്യപ്പെട്ടാണ് സമരം. സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.