ക്ലാസ്മുറിയില്‍ ഒരു ലൈബ്രറി; കുട്ടികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി

കുട്ടികൾക്ക് വായിച്ച് വളരാൻ പുതിയൊരു പദ്ധതിയിുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. തിരുവന്തപുരത്തെ സകൂളുകളിലെ ഒരോ ക്ലാസ് മുറിക്കു ഓരോ ലൈബ്രറി തയ്യാറാക്കി നൽകുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ജനുവരി ഒന്നോടെ എല്ലാ സ്കൂളുകളിലേയു ക്ലാസ്മുറികളിൽ ലൈബ്രറികൾ പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധു പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ 988 പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ 12വരെയുള്ള ക്ലാസ് മുറികളിലാണ് സർഗവായന സമ്പൂർണ വായന എന്ന പദ്ദതി നടപ്പിലാക്കുന്നത്.

പൊതുജനങ്ങലിൽ സന്നദ്ധസംഘടനകളിൽ നിന്നും മറ്റും സ്വീകരിക്കുന്ന പുസ്തകങ്ങളാണ് സ്കൂളുകളിൽ ക്ലാസ് റൂം വായനശാലകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.

പട്ടത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഇതിനായി ഒരു കള്ക്ഷൻ സെന്‍ററും തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇവിടെ പുസ്തകങ്ങളുമായി എത്തുന്നത്. പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് സ്വരൂപിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്തിന് കീ‍ഴിലുള്ള 141 സ്കൂളുകൾക്ക് പുസതകങ്ങൾക്ക് പുറമെ ആയിരം രൂപയും നൽകും.

ലൈബ്രറിയുടെ നടത്തിപ്പും മറ്റും അതാത് സ്കൂളുകളും പി ടി എയും നോക്കണം.കുട്ടികൾക്ക് വായിച്ച വളരാനുള്ള ഈ പദ്ദതി ജനങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തുക‍ഴിഞ്ഞു.

ഇതേ രീതിയിൽ പ്രളയസമയത്ത് കളക്ഷൻ സെന്‍റർ തുറന്ന് 80 ലോഡ് അവശ്യവസ്തുക്കൾ ദുരിതമേഖലകളിലേക്ക് അയച്ചും ജില്ലാ പഞ്ചായത്ത് മാതൃകയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News