
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നാലു വർഷത്തോടടുക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും ജനതാൽപ്പര്യത്തിലൂന്നിയ ഭരണമികവ് അനുഭവിച്ചറിയുകയാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇടമൺ കൊച്ചി പവർഹൈവേ തിങ്കളാഴ്ച നാടിന് സമർപ്പിച്ചപ്പോൾ സംസ്ഥാനം തൊട്ടറിഞ്ഞത്.
ചുരുങ്ങിയ ദിവസങ്ങൾക്കകം പൂർത്തിയാകുന്ന ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ മറ്റൊരു ഉദാഹരണം. നടക്കില്ലെന്നുപറഞ്ഞ് എഴുതിത്തള്ളിയ പദ്ധതികൾ നാടിന്റെ താൽപ്പര്യത്തിനൊത്ത് എങ്ങനെ സാഫല്യത്തിലെത്തിക്കാനാകുമെന്നതിന്റെ ഏറ്റവും നല്ല തെളിവുകളാണ് ഇവ രണ്ടും.
ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയിൽ, ഭരണസംവിധാനത്തെയാകെ എങ്ങനെ ചലിപ്പിക്കാൻ കഴിയുമെന്നതിന്റെ മികച്ച മാതൃകകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here