സംഘാടന മികവില്‍ പുതുചരിത്രം കുറിച്ച് കായികമേളയ്ക്ക് കണ്ണൂരില്‍ കൊടിയിറങ്ങി

സംഘാടന മികവിൽ പുതു ചരിത്രം രചിച്ചുകൊണ്ടാണ് അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കായിക മേള കണ്ണൂരിൽ കൊടിയിറങ്ങിയത്.

പരാതികളോ പരിഭാവങ്ങളോ ഉയരാത്ത മേളയുടെ സംഘാടനം പ്രശംസ പിടിച്ചു പറ്റി.ജനകീയ പങ്കാളിത്തം കൊണ്ടും കണ്ണൂരിൽ നടന്ന കായിക മേള ശ്രദ്ധേയമായി.

ജന പ്രതിനിധികൾ,ഉദ്യോഗസ്ഥർ,നാട്ടുകാർ,ആരോഗ്യ പ്രവർത്തകർ തുടങ്ങി ഒരു കൂട്ടം ആളുകൾ കയ്യും മെയ്യും മറന്ന് കളത്തിൽ ഇറങ്ങിയപ്പോൾ കണ്ണൂരിൽ പിറന്നത് അതുല്യ സംഘടനത്തിന്റെ പുതു ചരിത്രം.

മത്സരാർത്ഥികളും ഒഫീഷ്യലുകളും,മാധ്യമ പ്രവർത്തകരും കായിക പ്രേമികളും ഉൾപ്പെടെ സ്റ്റേഡിയത്തിൽ എത്തിയ പതിനായിരങ്ങൾ നിറഞ്ഞ മനസ്സോടെയോടെയാണ് മടങ്ങിയത്.

ടി വി രാജേഷ് എം എൽ എ ചെയർമാനായുള്ള സംഘാടക സമിതിക്ക് കീഴിലുള്ള സബ് കമ്മിറ്റികളെല്ലാം അർപ്പണ മനോഭാവവും സേവന തല്പരതയും പരസ്പര ധാരണയും കൊണ്ട് മേളയെ മികവുറ്റതാക്കി.

13 വർഷം സംസ്ഥാന മേളയ്ക്ക് നെടു നായകത്വവും വഹിച്ച സ്പോർട്സ് ജോയിന്റ് ഡയറക്ടർ ഡോ ചാക്കോ ജോസഫ് കണ്ണൂർ മേള മികവുറ്റതാക്കിയാണ് പടിയിറങ്ങുന്നത്

മത്സരങ്ങളും ഉദ്‌ഘാടന സമാപന ചടങ്ങുകളുമെല്ലാം സമയ ബന്ധിതമായി പൂർത്തിയാക്കാനായി.ഊട്ടുപുരയിൽ എത്തിയവർ വയറും മനസ്സും നിറഞ്ഞതാണ് മടങ്ങിയത്.

പൂർണമായും പരിസ്ഥിതി സൗഹൃദമായിരുന്നു കായിക മേള.ആരോഗ്യ പ്രവർത്തകർ,ഡ്രൈവർമാർ,വളണ്ടിയർമാർ തുടങ്ങി മേളയുടെ വിജയത്തിന് പിന്നിൽ വിയർപ്പ് ഒഴുക്കിയവർക്കെല്ലാം നൂറിൽ നൂറു മാർക്കിൽ കുറഞ്ഞൊന്നും നൽകാനില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News