പമ്പയിൽ ഗണപതിക്കു മുന്നിൽ കെട്ടു നിറക്കുന്നവരിലും വർദ്ധന. മുൻ വർഷം ഇതേ നാളിൽ 1300 പേർ കെട്ടുനിറച്ചപ്പോൾ ഇക്കുറി അത് മൂന്നിരട്ടിയായി.

പരമ്പരാഗതമായി വീട്ടിലും ക്ഷേത്രങളിലൂം കെട്ട് നിറച്ച് വരുന്ന ആചാരങൾക്കും കാലം വഴിമാറുന്നതിന്റെ സൂചനയാണ് പമ്പയിലെ കെട്ടു നിറക്ക് അയപ്പന്മാരുടെ വർദ്ധനവ്.

41 ദിവസം വ്രതം നോറ്റു വരുന്നവരും ഒരു ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നവരും പമ്പയിലെത്തി ഇരുമുടി കെട്ട് നിറക്കാറുണ്ട്.എന്നാൽ പമ്പയിലെത്തി കെട്ടുനിറക്കുന്ന അയ്യപ്പന്മാരുടെ എണ്ണം ഓരോ മണ്ഡലകാലത്തും കൂടുന്നു.

മുൻ വർഷം ഇതേ നാളിൽ 1300 പേർ കെട്ടുനിറച്ചപ്പോൾ ഇക്കുറി അത് 3000 കടന്നു.മണ്ഡലകാലം അവസാനിക്കുമ്പോൾ കെട്ടു നിറയിൽ റിക്കാർഡ് വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

അതേ സമയം പ്രകൃതി സൗഹൃദപരമായ പൂജാ ദ്രവ്യങളാണ് ഇരുമുടി കെട്ടിൽ നിറക്കുക.മായവും പ്ലാസ്റ്റിക്കും പൂർണ്ണമായും ഒഴിവാക്കീട്ടുണ്ട്.