ഇസ്ലാമിക തീവ്രവാദികളെന്നാല്‍ എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും; അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു: പി മോഹനന്‍

ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്ന പ്രസ്ഥാവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

അഭിപ്രായം പാര്‍ട്ടിയുടെ പൊതുനിലപാടാണ് വ്യക്തിപരമല്ലെന്നും തെറ്റ് പറ്റിയാല്‍ തന്നെ തിരുത്താനുള്ള കരുത്തും ശേഷിയും തന്റെ പാര്‍ട്ടിക്കുണ്ടെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ഞങ്ങളുടെ നിലപാടുകള്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഇവരുടെ നിലപാട് തന്നെയാണോ മുസ്ലീം ലീഗിനും ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണം.

മാവോയിസ്റ്റ് സംഘടനകളുടെ തലപ്പത്ത് നേരത്തെ ഉണ്ടായിരുന്നവര്‍ എപ്പോള്‍ എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് ഇരിക്കുന്ന കാര്യം പത്രമാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞിട്ടുള്ളതാണ്.

ഇസ്ലാമിക തീവ്രവാദികള്‍ എന്നാല്‍ എന്‍ഡിഎഫും പോപ്പുഫ്രണ്ടും എസ്ഡിപിഐയും ആണെന്നും ഹിന്ദുത്വ തീവ്രവാദികള്‍ എന്നാല്‍ ആര്‍എസ്എസ് ആണെന്നും അവര്‍ സമുദായത്തിനോ പൊതുസമൂഹത്തിനോ യാതൊരു തരത്തിലും സഹായകമായ നിലപാടുകള്‍ സ്വീകരിക്കുന്നവരല്ലെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

തന്റെ പ്രസ്ഥാവന ആര്‍ക്കും അടിക്കാനുള്ള വടിയല്ല പന്തീരങ്കാവ് സംഭവത്തില്‍ ഈ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News