ദില്ലി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉന്നതാധികാര സമിതി ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും.

മാനവവിഭവശേഷി മന്ത്രാലയം ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ അടക്കമുള്ള സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്.

യുജിസിയുടെ മുന്‍ ചെയര്‍മാന്‍ വിഎസ് ചൗഹാന്‍റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഇന്നലെ വിദ്യാര്‍ത്ഥി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.