ചിത്രീകരണത്തിനിടെ അപകടം; ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു.

പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബിജു മേനോന് പൊള്ളലേറ്റത്. അട്ടപ്പാടി കോട്ടത്തറയില്‍ വച്ചായിരുന്നു ചിത്രീകരണം.

കാലിലും കൈയ്യിലും നേരിയ പൊള്ളലേറ്റ താരത്തിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിങ് തുടര്‍ന്നെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ച.

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News