”ഹെല്‍മെറ്റിന് ഇനിയും വിലകൂടും, കൂടിയ വിലയിലും ഗുണമേന്മയുള്ളത് കിട്ടാതാകും, ഹെല്‍മെറ്റ് മോഷണം ഇനിയും കൂടും”. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനോട് ബൈക്ക് യാത്രക്കാരുടെ ആദ്യപ്രതികരണം ഇങ്ങനെയാണ്.

ഹെല്‍മെറ്റിന് ആയിരമോ രണ്ടായിരമോ ചെലവാക്കിയിരുന്നവര്‍ ഇനി സഹയാത്രക്കാരനും കൂടി ഹെല്‍മെറ്റ് വാങ്ങണം. അത് സുരക്ഷിതമായി വാഹനങ്ങളില്‍ കരുതുകയും വേണം. ഡിസംബര്‍ ആദ്യവാരം മുതല്‍ നടപ്പാക്കാനിരിക്കുന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുചക്രവാഹന ഉടമകളും യാത്രക്കാരും പേറുന്ന ആശങ്കകള്‍ പലതാണ്.