രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കര്‍ഷകര്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കര്‍ഷക കടാശ്വാസ കമീഷന്റെ ആനൂകൂല്യം രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തിയുള്ള നിയമഭേദഗതി ബില്‍ പാസായി. 2019-ലെ കേരള കര്‍ഷക കടാശ്വാസ കമീഷന്‍ ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയത്.

അരലക്ഷംരൂപയ്ക്ക് മുകളിലുള്ള കാര്‍ഷിക വായ്പയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യം ഒരു ലക്ഷമായിരുന്നത് രണ്ട് ലക്ഷംരൂപയായാണ് ഉയര്‍ത്തിയത്. ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ ഇത് നടപ്പാക്കിയിരുന്നു. അരലക്ഷം രൂപയ്ക്കുമേല്‍ വായ്പ എടുത്താലും തിരിച്ചടവ് മുടങ്ങിയാല്‍ പലിശയും പിഴ പലിശയുമെല്ലാമായി വന്‍ തുകയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here