രാജ്യത്ത് കൊലപാതകനിരക്ക് ഏറ്റവും കുറവ് കേരളത്തില്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുപ്രകാരം 2017ല്‍ ഒരുലക്ഷത്തില്‍ 0.8 ആണ് കേരളത്തിലെ കൊലപാതകനിരക്ക്. 1.2 നിരക്കുള്ള ജമ്മു -കശ്മീരാണ് തൊട്ടുപിന്നില്‍.

ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത് ഉത്തര്‍പ്രദേശിലാണ് -4,324 എണ്ണം. രാജ്യത്തുണ്ടായ മൊത്തം കൊലപാതകങ്ങളില്‍ 15.1 ശതമാനമാണിത്. രാജ്യത്താകെ നടന്നത് 28,098 കൊലപാതകമാണ്.

അരുണാചല്‍പ്രദേശ്(5.9), ജാര്‍ഖണ്ഡ്(4.3), ഹരിയാന(3.7) എന്നിവയാണ് കൂടിയ കൊലപാതകനിരക്കുള്ള സംസ്ഥാനങ്ങള്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയാണ് മുന്നില്‍.