വിദ്യഭ്യാസ ബന്ദിന്റെ മറവില്‍ തിരുവനന്തപുരത്തെ നഴ്‌സിംഗ് കോളേജ് കെ എസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

വിദ്യഭ്യാസ ബന്ദിന്റെ മറവില്‍ തിരുവനന്തപുരത്തെ നഴ്‌സിംഗ് കോളേജ് കെ എസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാറ്റൂരിലെ ടിമെറ്റ് നഴ്‌സിംഗ് കോളേജിലാണ് കെ എസു യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ പ്രിന്‍സിപ്പാളിന് പരിക്കേറ്റു.

കഴിഞ്ഞ ദിവസത്തെ നിയമസഭാ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ വിദ്യാഭ്യസ ബന്ദിന്റെ മറവിലാണ് അക്രമം അഴിച്ച് വിട്ടത്. പന്ത്രണ്ട് മണിയോടെ ടിമെറ്റ് നഴ്‌സിംഗ് കോളേജിലെ കെഎസ് യു വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരവുമായെത്തി. തുടര്‍ന്ന് പ്രിന്‍സിപ്പാളിന്റെ അസഭ്യം പറയുകയും തുടര്‍ന്ന് കോളേജിലെ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും ചെയ്തു.

കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. സമരാനുകൂലികള്‍ ഫസ്റ്റ് ഇയര്‍ കുട്ടികളെ അക്രമിക്കുന്നത് തടയാനെത്തിയ കോളേജ് പ്രിന്‍സിപ്പാള്‍ സുലൈഖാ റഷീദിന് സംഭവത്തില്‍ പരിക്കേറ്റു.

അക്രമം നടത്തി കോളേജിന് നാശനഷ്ടങ്ങള്‍ വരുത്തിയ കോളേജിലെ പതിനഞ്ചോളം കുട്ടികളെ സസ്പന്റ് ചെയ്യാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News