കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തില്‍ താല്‍പര്യമില്ലെന്ന് ശിവസേന എംഎല്‍എമാര്‍; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വീണ്ടും പ്രതിസന്ധിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വീണ്ടും പ്രതിസന്ധിയിലേക്ക്.

രാഷ്ട്രീയ ചരടുവലികള്‍ക്കിടെ ശിവസേനയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. എന്‍സിപിയുമായും കോണ്‍ഗ്രസുമായും സഖ്യത്തിലേര്‍പ്പെടുന്നതിനോട് സേനയുടെ 17 എംഎല്‍എമാര്‍ക്ക് വിയോജിപ്പുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിവസേന നേതാവ് മനോഹര്‍ ജോഷിയോടൊപ്പം 17 എംഎല്‍എമാരും ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് താക്കറെ സന്ദര്‍ശനം അനുവദിച്ചിരുന്നില്ല.

സഖ്യവുമായി ബന്ധപ്പെട്ട അവസാന ഘട്ട തീരുമാനത്തിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് എംഎല്‍എമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.

ശിവസേനയില്‍ ചിലര്‍ക്ക് സഖ്യത്തില്‍ താല്‍പര്യമില്ലെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സേനയില്‍ തര്‍ക്കമില്ലെന്നും വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News