കെപിസിസി പുനസംഘടനക്കെതിരെ കോടതിയെ സമീപിച്ച കോണ്‍ഗ്രസ് നേതാവിന് വധഭീഷണി

കെപിസിസി പുനസംഘടനക്കെതിരെ കോടതിയെ സമീപിച്ച കോണ്‍ഗ്രസ് നേതാവിന് വധഭീഷണി. തനിക്ക് വധ ഭീഷണി ഉണ്ടെന്ന് കാണിച്ച് കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വി എന്‍ ഉദയകുമാര്‍ ഡിജിപിക്ക് പരാതി നല്‍കി.

കോണ്‍ഗ്രസ് ഭരണഘടനക്ക് വിരുദ്ധമായി കെപിസിസി അംഗങ്ങള്‍ അല്ലാത്തവരെ കെപിസിസി ജനറല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ പദവികളിലേക്ക് നിയമിക്കാന്‍ ഉളള നീക്കം തടയണം എന്നാവശ്യപ്പെട്ടാണ് കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷനും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ വിഎന്‍ ഉദയകുമാര്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചത് .പരാതി ഫയലില്‍ സ്വീകരിച്ച കോടതി മുല്ലപ്പളളി രാമചന്ദ്രന് നോട്ടീസും അയച്ചു. ഇതിന് പിന്നാലെ തന്നെ അപായപ്പെടുത്താന്‍ നീക്കമുണ്ടെന്ന് ആരോപിച്ച് വിഎന്‍ ഉദയകുമാര്‍ ഡിജിപിക്ക് പരാതി നല്‍കി.

തന്നെ ആറ് മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദം കളവാണെന്ന് രേഖകള്‍ സഹിതം ഉദയകുമാര്‍ നിഷേധിച്ചു. പുറത്താക്കി എന്ന് പറയുന്ന കാലഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോയും ,പാര്‍ട്ടി കമ്മറ്റിയുടെ മിനിറ്റ്‌സും ഉദയകുമാര്‍ പുറത്ത് വിട്ടു.

എന്ത് വന്നാലും ജംബോ പട്ടികയുളള കെപിസിസി ഭാരവാഹി ലിസ്റ്റിനെതിരെ കോടതിയില്‍ പടപൊരുതുമെന്ന് ഉദയകുമാര്‍ വ്യക്തമാക്കി. ഉദയകുമാറിന്റെ അപേക്ഷയില്‍ ഈ മാസം 29ന് മുല്ലപളളിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. സംഘടനാ തീരുമാനത്തിനെതിരെ ആരും കോടതിയെ സമീപിക്കാന്‍ പാടില്ലെന്നും അതിന് വിരുദ്ധമായി കോടതിയെ സമീപിച്ചാല്‍ നടപടി എടുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രബീന്ദ്രദാസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News