ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5% ത്തിനും താഴെയെന്ന് സാമ്പത്തിക വിദഗ്ധര്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിനും താഴേക്കെത്തിയെന്ന് വിശകലനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധ സംഘമടക്കമാണ് പ്രവചനം നടത്തിയിരിക്കുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ നൊമുറ ഹോള്‍ഡിങ്സും കാപിറ്റല്‍ എക്കണോമിക്സും സമാനമായ വിശകലനത്തിലാണ് എത്തിയിരിക്കുന്നത്.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ വളര്‍ച്ച 4.2 മുതല്‍ 4.7 ശതമാനം വരെയാണ് ഇവര്‍ കണക്കാക്കുന്നത്. നവംബര്‍ 29-നാണ് വളര്‍ച്ച കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കുക. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലേക്കെത്തിയിരുന്നു.

അവസാനപാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 4.2 ആണെന്ന് പ്രവചിക്കുന്നതായി നൊമുറ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ സൊനല്‍ വര്‍മ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News