ദില്ലിയിലെ വായുമലിനീകരണം; പ്രതിഷേധത്തില്‍ ഒറ്റകെട്ടായി  ഭരണ പ്രതിപക്ഷ കക്ഷികള്‍

വായു മലിനീകരണ വിഷയത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെ പഴിക്കരുതെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍. വിഷപ്പുക തടയാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ കടന്നാക്രമിച്ചു. ചര്‍ച്ചയില്‍ സംസാരിച്ച തൃണമൂല്‍ എംപി: കകോലി ഘോഷ് ദസ്തിദാര്‍ എത്തിയത് മാസ്‌ക് ധരിച്ച്.

തലസ്ഥാനം ഡല്‍ഹിയില്‍ നിന്നു മാറ്റണമെന്ന പരാമര്‍ശങ്ങളും ചില എംപിമാരില്‍ നിന്നുയര്‍ന്നു. പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്നു മലിനീകരണം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയ്ക്കു തുടക്കമിട്ട് കോണ്‍ഗ്രസിന്റെ മനീഷ് തിവാരി ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും സമാന തീവ്രതയോടെ വിഷപ്പുക ഡല്‍ഹിയെ മൂടുന്നത് ആശങ്കാജനകമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here