‘പ്രതി പൂവന്‍ കോഴി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ പ്രതി പൂവന്‍ കോഴി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഉണ്ണി ആര്‍ എഴുതുന്നു.

അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയാര്‍, എസ് പി ശ്രീകുമാര്‍,ഗ്രേസ് ആന്റണി തുടങ്ങിവരും പ്രമുഖരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു . സംഗീതം-ഗോപി സുന്ദര്‍. കൊ-പ്രൊഡ്യൂസര്‍-വി സി പ്രവീണ്‍,ബൈജു ഗോപാലന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കൃഷ്ണമൂര്‍ത്തി,സുധാകര്‍ ചെറുകുറു, പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍.

കല-ജ്യോതിഷ് ശങ്കര്‍,മേക്കപ്പ്-സജി കൊരട്ടി,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണ,സ്റ്റില്‍സ്-ദിനേശ് ചെന്നൈ,പരസ്യകല-തോട്ട് സ്റ്റേഷന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-എല്‍ദോ ശെല്‍വരാജ്, രാധാകൃഷ്ണന്‍ ചേലേരി.ഡിസംബറില്‍ പ്രതി പൂവന്‍ കോഴി തിയ്യേറ്ററിലെത്തും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News