മരട് വിഷയം സിനിമയാകുന്നു ‘മരട് 357’

മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്. മരട് ഫ്‌ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.

പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റു സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആണ് മരട് ഫ്‌റ്റൊഴിപ്പിക്കല്‍. കണ്ണന്‍ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായ പട്ടാഭിരാമനും ഇതുപോലെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെ ആയിരുന്നു.

പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്ക്‌സ്, ബാക്ക്‌ഗ്രൌണ്ട് മ്യൂസിക്ക് സാനന്ദ് ജോര്‍ജ്, കലാ സംവിധാനം സഹസ് ബാല പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ ഡിസൈനര്‍ അമീര്‍ കൊച്ചിന്‍, എക്‌സിക്യൂട്ടീവ് പ്രൊഡൂസര്‍ റ്റി.എം. റഫീഖ്, വാര്‍ത്താപ്രചരണം എ.എസ്.ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News