ഗോവയിൽ ലോകസിനിമയുടെ നവരാത്രികളും പകലുകളും; സുവർണ്ണ ജൂബിലി മേളയ്ക്ക്  തിരിതെളിഞ്ഞു

അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനാജിയില്‍ തിരി തെളിഞ്ഞു.ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അമിതാഭ് ബച്ചനാണ് ചലച്ചിത്രമേളയുടെ ഒമ്പത് നാളുകള്‍ക്ക് തിരി തെളിയിച്ചത്. ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന് ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി’ പുരസ്‌കാരം അമിതാഭ് ബച്ചന്‍ നല്‍കി. ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പെര്‍ട്ട് ഗോവ മേളയുടെ സമഗ്ര സംഭാവന പുരസ്‌കാരവും ഏറ്റുുവാങ്ങി. ഗോവ മുഖ്യമന്ത്രി പ്രരമോദ് സാവന്ത് മുഖ്യാതിഥിയായി.

ബോളിവുഡ് സംവിിധായകന്‍ കരണ്‍ ജോഹറാണ് ഉദ്ഘാടനച്ചടങ്ങിന്റെ അവതാരകനായത്. തുടര്‍ന്ന് ശങ്കര്‍ മഹാദേവന്റെ ഫ്യൂഷന്‍ മ്യൂസിക്ക് അരങ്ങേറി. സെര്‍ബിയന്‍ സംവിധായകന്‍ ഗോരാന്‍ പസ്‌കല്‍ജേവിക്കിന്റെ ‘ഡെസ്‌പൈറ്റ് ദി ഫോഗ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.

ഇന്ത്യന്‍ പനോരമ വിഭാഗത്തിന് നാളെ തുടക്കമാകും. 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും നോരമയില്‍ പ്രദര്‍ശിപ്പിക്കും. അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം ഹെല്ലാരോയാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ ഉച്ചയ്ക്ക് 2.30 ന് മനോജ് കാനയുടെ കെഞ്ചി രയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, മനു അശോകന്റെ ഉയരെ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി, മലയാളിയായ അനന്ത് നാരായണ്‍ മഹാദേവന്റെ മറാത്തി ചിത്രം ‘മായി ഘട്ട്- ക്രൈം നമ്പര്‍ 103/2005’ എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ മറ്റ് മലയാളി സാന്നിധ്യങ്ങള്‍. നോവിന്‍ വാസുദേവന്റെ ഇരുളിലും പകലിലും ഒടിയന്‍, ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ എന്നിവ ചലച്ചിത്രേതര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.

മലയാളി ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന് ആദരമായി ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍ 24 ന് സ്‌ക്രീന്‍ നാലില്‍ രാവിലെ 8.45ന് പ്രദര്‍ശിപ്പിക്കും. 25 ന് നാച്ചര്‍ ഇന്‍ ഫോക്കസ് എന്ന വിഷയത്തില്‍ സംവിധായകന്‍ ഡോക്ടര്‍ ബിജുവുമായി സംവാദം നടക്കും. ബ്ലാക്ക് ബോക്‌സ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് പരിപാടി.

76 രാജ്യങ്ങളില്‍ നിന്നായി 200 ലധികം സിനിമകളാണ് ഇത്തവണ ഗോവന്‍ തിരശ്ശീലയിലേക്ക് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സുവര്‍ണ്ണ മയൂര- രജതമയൂര പുരസ്‌കാരങ്ങള്‍ക്കായുള്ള പതിനഞ്ച് ചിത്രങ്ങളുടെ മത്സരവിഭാഗം പാക്കേജില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരക്കുന്നത് രണ്ട് ചിത്രങ്ങളാണ്- ലിജോ ജോസിന്റെജല്ലിക്കെട്ടും ആനന്ദ് മഹാദേവന്റെ മായി ഘട്ടും. നവാഗത ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ 7 ചിത്രങ്ങള്‍ രജതമയൂരത്തിനായി മത്സരിക്കുന്നു. മനു അശോകന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഉയരെ ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News