എംപിമാർക്ക്‌ കശ്‌മീരിൽ സന്ദർശനാനുമതി നിഷേധിച്ചത് സുരക്ഷ മുൻനിർത്തിയെന്ന് കേന്ദ്രം

കശ്‌മീരിലെ സുരക്ഷ മുൻനിർത്തിയാണ്‌ രാജ്യത്തെ എംപിമാർക്ക്‌ സന്ദർശനാനുമതി നിഷേധിച്ചതെന്ന്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ചോദ്യത്തിന്‌ മറുപടിയിലാണ്‌ കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം, യൂറോപ്യൻ പാർലമെന്റ്‌ അംഗങ്ങൾക്ക്‌ എന്ത് കാരണത്താലാണ്‌ അനുമതി നൽകിയതെന്ന ചോദ്യത്തിൽനിന്ന്‌ സർക്കാർ ഒഴിഞ്ഞുമാറി.

27 യൂറോപ്യൻ പാർലമെന്റ്‌ അംഗങ്ങൾ ഒക്‌ടോബർ 28 മുതൽ നവംബർ ഒന്നുവരെ കശ്‌മീർ സന്ദർശിച്ചതായി ജമ്മു -കശ്‌മീർ സർക്കാർ അറിയിച്ചിട്ടുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.

കശ്‌മീരിലെ തീവ്രവാദസാഹചര്യം മനസ്സിലാക്കുന്നതിനാണ്‌ യൂറോപ്യൻ പാർലമെന്റ്‌ അംഗങ്ങൾ താഴ്‌വര സന്ദർശിച്ചത്‌. ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ നോൺ അലൈൻഡ്‌ സ്റ്റഡീസ്‌ എന്ന സംഘടനയുടെ ക്ഷണപ്രകാരമാണ്‌ എംപിമാർ എത്തിയത്‌.

ജനങ്ങൾ തമ്മിലുള്ള ബന്ധവും രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും വിപുലപ്പെടുന്നതിന്‌ ഇത്തരം സന്ദർശനങ്ങൾ സഹായകരമാകുമെന്നും ആഭ്യന്തര സഹമന്ത്രി അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News