സ്വകാര്യ സ്ഥാപനത്തില്‍ അഭിമുഖത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി

സ്വകാര്യ സ്ഥാപനത്തില്‍ അഭിമുഖത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയാണ് സ്ഥാപനമുടമ തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. മലപ്പുറം സ്വദേശിയായ ഇയാള്‍ക്ക് ആലുവയിലെ ഉന്നത രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്നും ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

വീട്ടമ്മയുടെ പരാതിയില്‍ പറയുന്ന കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്. പത്രപ്പരസ്യം കണ്ട് അപേക്ഷ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് വീട്ടമ്മയെ അഭിമുഖത്തിനായി അത്താണിയിലെ ഒരു സ്വകാര്യ ഹോട്ടലിലേക്ക് ക്ഷണിച്ചത്. അഭിമുഖം നടത്തുന്ന മുറിയില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥാപനമുടമയെന്ന് അവകാശപ്പെട്ട മലപ്പുറം സ്വദേശിയായ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പകല്‍ 11 മണിയോടെയാണ് സംഭവം നടന്നതായി പറയുന്നത്. പീഡനത്തിനിരയായ വീട്ടമ്മ തുടര്‍ന്ന് ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് വിശദമായ മൊ‍ഴി രേഖപ്പെടുത്തി. ആലുവയിലെ ഉന്നതനായ രാഷ്ട്രീയ പ്രവര്‍ത്തകന് ആരോപണ വിധേയനുമായി ബന്ധമുണ്ടെന്നും പരാതിയില്‍ സൂചിപ്പിച്ചതായാണ് വിവരം.

തൃപ്പൂണിത്തുറ സ്വദേശിനിയായ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവുപേക്ഷിച്ചു പോയെന്നാണ് വീട്ടമ്മ പറയുന്നത്. രണ്ട് കുട്ടികളുടെ മാതാവുകൂടിയാണ് 40കാരിയായ വീട്ടമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News