സ്പീക്കറുടെ ഡയസില്‍ കയറിയ നാലു എംഎല്‍എമാര്‍ക്ക് ശാസന; പ്രതിപക്ഷം അന്തസില്ലാതെയാണ് പെരുമാറുന്നതെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തു.

റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കാണ് ശാസന. 303 ചട്ടപ്രകാരമാണ് നടപടി.

പ്രതിപക്ഷ പ്രതിഷേധം നിര്‍ഭാഗ്യകരമെന്നും അന്തസില്ലാതെയാണ് പെരുമാറിയതെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നടപടി അംഗീകരിക്കാനുള്ള ജനാധിപത്യബോധം കാണിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

നടപടിയെ തുടര്‍ന്ന് തുടര്‍ന്ന് പ്രതിപക്ഷം ഇന്ന് ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഷാഫി പറമ്പില്‍ എംഎഐയെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഇന്നലെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ബഹളമുണ്ടാക്കി. ഇതിനിടെയാണ് നാല് അംഗങ്ങള്‍ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News