മാവോയിസ്റ്റ് ദീപക്കിനെ ഛത്തീസ്ഗഡ് പൊലീസ് തിരിച്ചറിഞ്ഞു; 76 ജവാന്മാരെ കൊന്ന കേസില്‍ ബന്ധം

അട്ടപ്പാടി ആനക്കട്ടി വനത്തില്‍നിന്ന് പിടിയിലായ മാവോയിസ്റ്റ് ദീപക് എന്ന ചന്ദ്രുവിനെ ഛത്തീസ്ഗഡ് പൊലീസ് തിരിച്ചറിഞ്ഞു.

കോയമ്പത്തൂരില്‍ എത്തിയ ഛത്തീസ്ഗഡ് പൊലീസ് ട്രാന്‍സിറ്റ് വാറണ്ട് മുഖേന ദീപക്കിനെ കസ്റ്റഡിയിലെടുക്കും. 2010ല്‍ ദന്തേവാഡയില്‍ മുക്‌റാന വനത്തില്‍ 76 സിആര്‍പിഎഫ് ജവാന്മാരെ കൊന്ന കേസില്‍ ദീപക്കിന് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഡ് സുക്മ എസ്പി മനോജ്കുമാര്‍, ഇന്‍സ്പെക്ടര്‍ സഞ്ജയ് സിങ് എന്നിവരാണ് കോയമ്പത്തൂരിലെത്തിയത്. ഛത്തീസ്ഗഡിനു പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ദീപക് പ്രതിയാണ്. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലെ തടവുകാരുടെ സെല്ലില്‍ ചികിത്സയിലായിരുന്ന ദീപക്കിനെ ജയിലിലേക്ക് മാറ്റി.

അഭിഭാഷകനായ ഭവാനി ബി മോഹന്‍ കോടതി അനുമതിയോടെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും പൊലീസ് അനുവദിച്ചില്ല. കോയമ്പത്തൂര്‍ തടാകം പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഹര്‍ജി പിന്‍വലിച്ചു.

അട്ടപ്പാടിയില്‍ പശ്ചിമഘട്ട പ്രത്യേക മേഖലാകമ്മിറ്റിക്ക് കീഴില്‍ കബനി ദളത്തില്‍ ഗറില്ലാ പരിശീലനം നല്‍കിവരവെ ഏറ്റുമുട്ടലിനിടെ ദീപക് രക്ഷപ്പെടുകയായിരുന്നു. ഇയാളെ തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ആനക്കട്ടി വനമേഖലയോട് ചേര്‍ന്ന തമിഴ്നാട് മാങ്കര ധൂമന്നൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News