പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി; ചെലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണം

കൊച്ചി: പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.

മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. ആരു പരിശോധന നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ചെലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പാലം പൊളിക്കും മുന്‍പ് ഭാര പരിശോധന നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കരാര്‍ കമ്പനിയായ ആര്‍ഡിഎസും സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍മാരുടെ സംഘടനയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്.

എന്നാല്‍ ഭാര പരിശോധന നടത്തുന്നത് സുരക്ഷിതമല്ലെന്നും വിദഗ്ദ്ധ റിപ്പോര്‍ട്ടുകളും പൊതു താല്‍പ്പര്യവും മാനിച്ചാണ് ഡിഎംആര്‍സിയെ കൊണ്ട് പാലം പുനരുദ്ധരിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News