നടന്‍മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി മനോഭാവം തന്നെ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ:
”ആരാധകര്‍ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവരെന്ന് അവകാശപ്പെടാനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ നിരാശപ്പെടുത്തി. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? എന്നാല്‍ ഒരു ജനക്കൂട്ടം എന്ന നിലയില്‍ നമ്മള്‍ എല്ലാ ഭാഷകളിലുമുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്.”
”എനിക്കെതിരെ സൈബര്‍ ആക്രമണം സജീവമായ സമയത്താണ് ഇന്ത്യന്‍ റുപ്പി ഇറങ്ങുന്നത്. എന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്ന സമയത്ത് പല തിയേറ്ററുകളിലും കൂവലാണെന്ന് ഫോണ്‍കോളുകള്‍ വന്നു. അവര്‍ എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസ്സിലായി. പക്ഷേ ആ സിനിമ സൂപ്പര്‍ ഹിറ്റായി മാറി.”
”പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും അപ്പോള്‍ എനിക്ക് തോന്നി. പ്രതിച്ഛായയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും സിനിമയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും എനിക്ക് മനസ്സിലായി. കരിയറിന്റെ ആ ഘട്ടത്തിന് ശേഷം അതുതന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളതും.”

Get real time update about this post categories directly on your device, subscribe now.