ഗോള്‍ വല കുലുക്കി സണ്ണി ലിയോണ്‍; വൈറലായി വീഡിയോ

കാലുകള്‍ കൊണ്ട് പന്ത് തട്ടിക്കളിച്ച് ഒടുവില്‍ ഗോള്‍ വലകുലുക്കിയ ആ താരത്തെ കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഞെട്ടി. കാല്‍ പന്ത് കളിക്കിടെ അനായസമായി ഗോള്‍ വല കുലുക്കുന്ന സണ്ണി ലിയോണിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഏതൊരു തുടക്കക്കാരെയും പോലെ ആദ്യം ഗോളടിക്കാനാകാതെ കളി തുടര്‍ന്ന താരം ഒടുവില്‍ വല കുലുക്കിയപ്പോള്‍ താരത്തിനൊപ്പം ആരാധകര്‍ക്കും തികഞ്ഞ സന്തോഷം.

ഡല്‍ഹി ബുള്‍സിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയായ താരം ടീമിന്റെ ക്രിക്കറ്റിന്റെ മത്സരം കാണാനെത്തിയപ്പോഴാണ് 13-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് താരം കളിക്കളത്തിലിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here