”മിസ്റ്റര്‍ സുരാജ്, താങ്കളൊരു മാന്യനാണെന്നാണ് കരുതിയത്; ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത് ”

സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയമികവിനെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയം. ഫൈനല്‍സിലെയും വികൃതിയിലെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും സുരാജിന്റെ പ്രകടനങ്ങളെക്കുറിച്ചാണ് നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്:

മിസ്റ്റര്‍ Suraj Venjaramooduj ,

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്.
ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്.
നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?

ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്.

അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. മറ്റതല്ല, ഇതാണു ബെസ്റ്റ്

ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാന്‍?

സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ ? അതോ ഉസൈന്‍ ബോള്‍ട്ടോ?

ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ

മാണ്ട
ആ ഐഡിയ മനസിലിരിക്കട്ടെ
നമിച്ചാശാനേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News