‘ധമാക്ക’യിലെ മായാവി കുട്ടൂസൻ ഗാനം ട്രെൻഡിങ്…

ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാത്ത’ എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്‌ലി എന്ന ഒരു പുതിയ ഗായകനെ സംവിധായകൻ ഒമർലുലു അവതരിപ്പിക്കുകയാണ്‌. പൂർണ്ണമായും കോമഡി എന്റർടൈനറായ ‘ധമാക്ക’ ഡിസംബർ 20ന്‌ റിലീസ്‌ ചെയ്യും.

‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ധമാക്ക. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. പുതിയ ഗാനവും മണിക്കൂറുകൾക്കകം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

‘ഒളിമ്പ്യന്‍ അന്തോണി ആദം’ , ‘ മീശ മാധവൻ’ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാർ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മുൻപ് ഇറങ്ങിയ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ ശ്രദ്ധ നേടിയിരുന്നു.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here