
പൗരത്വ പട്ടിക അസാമിന് മാത്രമുള്ളതാണെന്നും അത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിയ്ക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പൗരത്വ പട്ടികയും പൗരത്വ ഭേദഗതി ബില്ലും തമ്മില്‍ കൂട്ടിക്കെട്ടാന്‍ അനുവദിക്കില്ല. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും, മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല പൗരത്വം നിശ്ചയിക്കേണ്ടതെന്നും യെച്ചൂരി ദില്ലിയില്‍ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here