കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിയമം നിയമസഭ പാസാക്കി

കേരള നിയമ നിര്‍മ്മാണ ചരിത്രത്തിലെ നാ‍ഴികകല്ലായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിയമം നിയമസഭ പാസാക്കി.

കേരളത്തിലെ കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് നിയമം നിര്‍മ്മാണം കൊണ്ട് വന്നത്. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉറപ്പുവരുത്തുന്നതാണ് പുതിയ നിമയ നിര്‍മ്മാണം.

ഇടത് മുന്നണയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്ല് നിയമസഭയിലെ നാടകീയ രംഗങ്ങളും ബഹിഷ്കരണവും കാരണവും ചര്‍ച്ച കൂടാതെയാണ് പാസായത്.

കൃഷിയില്‍ ഏര്‍പ്പെടുന്ന എല്ലാ കര്‍ഷകര്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ടാണ് നിയമ നിര്‍മ്മാണം കൊണ്ട് വന്നത്.

കാര്‍ഷികോല്‍പ്പനങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ മാറ്റി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ അധികം ലാഭമുണ്ടാക്കുന്ന വ്യവസായികള്‍ ഒരു ശതമാനം തുക കര്‍ഷകന് അവകാശലാഭമായി നല്‍കണം. 5 സെന്‍റിലേറെ ഭൂമിയുളളതും, 15 ഏക്കറില്‍ താ‍ഴെ ഭൂമിയുളള എല്ലാ കൃഷികാര്‍ക്കും പെന്‍ഷന്‍ ഉറപ്പാണ്.

സുപ്രധാനമായ നിയമ നിര്‍മ്മാണത്തില്‍ പ്രതിപക്ഷം സഹകരിക്കാതിരുന്നത് ദൗര്‍ഭാഗ്യകമാണെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു

ഏ‍ഴര ഏക്കറില്‍ താ‍ഴെ ഭൂമിയുളള റമ്പര്‍, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരേയും ഉള്‍പെടുത്തിയിട്ടുണ്ട്.

വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടാത്ത എല്ലാ കൃഷികാര്‍ക്കും അംഗത്വം ലഭിക്കും 100 രൂപ പ്രതിമാസം കര്‍ഷകര്‍ അടക്കണം, സര്‍ക്കാര്‍ വിഹിതമായി 250 രൂപ അടക്കും, 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റതവണയായി നിശ്ചിതതുക ലഭിക്കും.

എല്ലാ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സ്ത്രീകളായ അംഗങ്ങളുടെയോ, അവരുടെ പെണ്‍മക്കളുടേയോ വിവാഹം ,പ്രസവം,വിദ്യാഭാസം എന്നീവക്ക് സഹായം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News