ജിഎസ്ടി നഷ്ടപരിഹാര വിഹിതം; പ്രതിസന്ധി സൃഷ്ടിച്ച് കേന്ദ്രം

ആഗസ്ത്- സെപ്തംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ടപരിഹാര വിഹിതം കേന്ദ്രം ഉടന്‍ നല്‍കണമെന്ന് അഞ്ച് സംസ്ഥാന ധനമന്ത്രിമാര്‍ സംയുക്തമായി ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രി വ്യക്തിപരമായി ഇടപെട്ട് നഷ്ടപരിഹാരം എത്രയുംവേഗം ലഭ്യമാക്കണമെന്ന് കേരളം, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ ധനമന്ത്രിമാര്‍ ജിഎസ്ടി ഉന്നതാധികാര സമിതിയില്‍ പങ്കെടുത്തശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

നല്ല സൗഹൃദമനോഭാവത്തോടെയാണ് ഇത്രയുംനാള്‍ സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ പിന്തുണച്ചത്. ഈ വിശ്വാസം തകര്‍ക്കുന്നതാണ് നഷ്ടപരിഹാരം ലഭ്യമാകുന്നതില്‍ നിലവിലുള്ള കാലതാമസം. നഷ്ടപരിഹാരം കുടിശ്ശികയായിട്ട് ഒരു മാസമാകുന്നു.

ആഗസ്ത്- സെപ്തംബറിലെ നഷ്ടപരിഹാരം ഒക്ടോബറില്‍ ലഭിക്കേണ്ടതായിരുന്നു. ഇതിന് കേന്ദ്രം വിശദീകരണംപോലും നല്‍കുന്നില്ല. സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്.

സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ 60 ശതമാനത്തോളം ജിഎസ്ടിയില്‍നിന്നാണ്. മൊത്തം ജിഎസ്ടി വരുമാനത്തില്‍ 50 ശതമാനംവരെ കുറവ് പല സംസ്ഥാനങ്ങള്‍ക്കും ഉണ്ടായി. ഇത് സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News