
കേന്ദ്രസര്‍ക്കാര്‍ വനാവകാശ നിയമം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ഭൂമി അധികാരന്‍ ആന്തോളന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ വന്‍ പ്രക്ഷോഭം നടത്തി. ആദിവാസികളെ കുടിയൊഴിപ്പിച്ച് വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും കിസാന്‍ സഭ നേതാവ് കൃഷ്ണപ്രസാദ് ആരോപിച്ചു.
വനാവകാശ നിയമം അട്ടിമറിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും, ആദിവാസികളെ കുടോയൊഴിപ്പിച് വനഭൂമി ഖനി മാഫിയകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നല്‍കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയുമാണ് ദില്ലിയില്‍ ഭൂമി അധികാര അന്തോളന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടത്തിയത്.
വനനിയമത്തില്‍ ഭേദഗതി കൊണ്ട് വന്ന് ആദിവാസികളെ കുടോയൊഴിപ്പിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.അതോടൊപ്പം സുപ്രീം കോടതിയില്‍ കേസ് വന്നപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് വനാവകാശ നിയമത്തിന് എതിരായ നിലപാട് സ്വീകരിച്ചു.
കോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റിന് വേണ്ടി വാദം ഉന്നയിക്കാതെ കേസ് തോറ്റ് കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടി ക്കണക്കിന് വരുന്ന ആദിവാസികളെ ഒഴിപ്പിക്കുന്നതിന് സുപ്രീം കോടതി ഈയിടെ ഉത്തരവിറക്കിയത്. കോര്‍പറേറ്റുകള്‍ക്ക് വനഭൂമി തീറെഴുതിനല്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് കിസാന്‍ സഭ നേതാവ് കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി.
2006ലെ വനനിയമം കഴിഞ്ഞ 12 വര്‍ഷമായി നടപ്പാക്കിയിട്ടില്ലെന്നും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യം ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here