യൂത്ത് പാര്‍ലമെന്റില്‍ കേരളത്തിന്റെ പ്രതിനിധിയായി വി.പി ശരത് പ്രസാദ്

കോമണ്‍ വെല്‍ത്ത് രാജ്യങ്ങളുടെ യൂത്ത് പാര്‍ലമെന്റില്‍ കേരളത്തിന്റെ പ്രതിനിധിയായി വി.പി ശരത് പ്രസാദ് പങ്കെടുക്കും

കോമണ്‍ വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെ കീഴില്‍ ഡല്‍ഹി നിയമസഭയില്‍ വെച്ച് സംഘടിപ്പിക്കുന്ന പത്താമത് കോമണ്‍ വെല്‍ത്ത് രാജ്യങ്ങളുടെ യൂത്ത് പാര്‍ലമെന്റില്‍ കേരളത്തിന്റെ പ്രതിനിധിയായി വി പി ശരത് പ്രസാദ് പങ്കെടുക്കും.നവംബര്‍ 24 മുതല്‍ 28 വരെയാണ് കോമണ്‍ വെല്‍ത്ത് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന വി പി ശരത് പ്രസാദ് എസ് എഫ് ഐ യുടെ കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.

വി പി ശരത് പ്രസാദ് മുന്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ ചെയര്‍മാനും ആയിരുന്നു.സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ,ബി എഡ് ബിരുദവും ശരത് നേടിയിട്ടുണ്ട്.

നിലവില്‍ തൃശൂര്‍ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എം എഡ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്.തൃശ്ശൂര്‍ ജില്ലയിലെ മുര്‍ക്കനിക്കര സ്വദേശിയാണ്.നാല് ദിവസങ്ങളിലായി നടക്കുന്ന കോമന്‍ വെല്‍ത്ത് പാര്‍ലമെന്റില്‍ ലോകരാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel