തൃശൂര്‍ എ ഐ.എം ലോ കോളേജ് വിദ്യാര്‍ത്ഥി ടിറ്റു ജോസിന് അന്താരാഷ്ട്ര അവാര്‍ഡ്

‘ഐക്യരാഷ്ട്ര സഭയുടെയും ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിയും നേതൃത്വത്തില്‍, ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക്, ഭാലിയില്‍ നടത്തിയ ‘ ഏഷ്യ വേള്‍ഡ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് ‘ അന്താരാഷ്ട്ര സമ്മേളനത്തില്‍ എ. ഐ. എം. കോളേജ് ഓഫ് ലോ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി ടിറ്റു ജോസ് ചക്കനാട്, ലോക സാമ്പത്തിക ധനകാര്യ കമ്മറ്റിയില്‍ മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

‘ Universal Access to Renewable, Sustainable and Modern Energy’ എന്ന വിഷയത്തില്‍ നവംബര്‍ 13 മുതല്‍ 16 വരെയാണ് സമ്മേളനം നടന്നത്. 50ഓളം രാജ്യങ്ങളില്‍ നിന്നും 1300ഓളം പ്രഫഷണല്‍ വിദഗ്ദരും വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട മാപ്രാണം ചക്കനാട് വീട്ടില്‍ ജോസ് വര്‍ഗീസിന്റെ മകനാണ് ടിറ്റു ജോസ് ചക്കനാട്. സമ്മേളനത്തില്‍ വിജയകരമായി പങ്കെടുത്ത് മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി
തിരിച്ചെത്തിയ ടിറ്റുവിനെ കോളേജ് പ്രിന്‌സിപ്പലും സ്റ്റാഫും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും അനുമോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News