
മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ കോഴിക്കോട്ട് യുവാക്കളെ അറസ്റ്റ് ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രതികൾക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റി.
പന്താരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റില്‍ കഴിയുന്ന അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിശദമായ വാദം കേട്ടത്.
പിടിയിലായ മാവോയിസ്റ്റ് വിദ്യാർത്ഥികളുടെ ജാമ്യാേപേക്ഷയെ പ്രോസിക്യൂഷന്‍ എതിർത്തു. യുഎപിഎ കേസുകളിൽ പ്രതികളുടെ ജാമ്യാപേക്ഷകളിലെ സുപ്രീം കോടതി ഉത്തരവ് സർക്കാർ കോടതിക്ക് കൈമാറി.
യുഎപിഎ കേസുകളിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടങ്കിൽ ജാമ്യം നിഷേധിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കി.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളിൽ നിന്ന് പിടികൂടിയ നോട്ട് ബുക്കിൽ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പിടികൂടിയ പെൻഡ്രൈവ്പരിശോധിക്കേണ്ടതുണ്ടന്നും സർക്കാർ അറിയിച്ചു. കേസിലെ മുന്നാം പ്രതി ഉസ്മാനെതിരെ 10 കേസുകൾ ഉണ്ടന്നും ഇയാളെ പിടി കിട്ടിയിട്ടില്ലന്നും സർക്കാർ ബോധിപ്പിച്ചു.
10 ൽ 5 കേസുകൾ യുഎപിഎ പ്രകാരമാണ്. ബാക്കിയുള്ള 5 കേസുകൾ ഗുരുതര സ്വഭാവമുള്ളതാണ്. മുന്നാം പ്രതിയെക്കുറിച്ചുള്ള പരാമർശം രേഖപ്പെടുത്തണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യാപേക്ഷകൾ കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here